കാസർകോട്: പൊക്കിൾ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസുകാരൻ മരിച്ചു. ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി – ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
ചൊവ്വാഴ്ചയാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് (ബുധൻ) രാവിലെ കുട്ടിയെ ഒപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിപ്പിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞിന്റെ പൾസ് നിരക്ക് ക്രമാതീതമായി താഴേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണവിവരമറിഞ്ഞ് വലിയ ജനക്കൂട്ടമാണ് ജനറൽ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. കുട്ടിയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. നിലവിൽ കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരേതനായ മുഹമ്മദ് ഇയാസിന്റെ സഹോദരങ്ങൾ: ഇസ്മത്ത്, ഇസ്ലം.













Leave a Reply