കോഴിക്കോട്: ടർഫിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കൽ വലിയതോടി പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ചൊവ്വാഴ്ച വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മുഹാദ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.















Leave a Reply