‘അഷ്റഖ മീലാദ് ഫെസ്റ്റ് 2K26’: ലോഗോ പ്രകാശനം ചെയ്തു

ചെങ്കള: റഹ്‌മത്ത് നഗർ അൽ മദ്‌റസത്തുൽ ബദ്രിയ സംഘടിപ്പിക്കുന്ന ‘അഷ്‌റഖ മീലാദ് ഫെസ്‌റ്റ് 2K26’ന്റെ ലോഗോ പ്രകാശനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ധീൻ ഹാജി, മീലാദ് കമ്മിറ്റി സ്വാഗതസംഘം ചെയർമാൻ ഷാഫി ചെങ്കളക്ക് ലോഗോ കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

‘മദ്ഹിലൂടെ മുഹബ്ബത്തിലേക്ക്’ എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 16 മുതൽ 30 വരെയാണ് മീലാദ് ഫെസ്റ്റ് നടക്കുന്നത്. ‘ടീം വസീല’, ‘ടീം ഫളീല’ എന്നീ രണ്ട് ഗ്രൂപ്പുകളിലായി നാല് കാറ്റഗറികളിൽ നൂറോളം വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് റഹ്മത്ത് നഗറിൽ അരങ്ങേറുന്നത്.

പരിപാടിയുടെ ഉദ്ഘാടനം മഹല്ല് ഖത്തീബും മീലാദ് ഫെസ്റ്റ് മുഖ്യ രക്ഷാധികാരിയുമായ അബ്ദുസ്സലാം അസ്ഹരി കയ്യം നിർവഹിച്ചു. മദ്‌റസത്തുൽ ബദ്രിയ സദ്ർ മുഅല്ലിമും പ്രോഗ്രാം സമിതി ചെയർമാനുമായ റഷീദ് അർഷദി സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ ജമാഅത്ത് സെക്രട്ടറി അബ്ദുൽ ഗഫൂർ സ്റ്റോർ, മീലാദ് കമ്മിറ്റി സ്വാഗതസംഘം കൺവീനർ ഷൗക്കത്തലി, വൈസ് ചെയർമാൻ ഉസ്താദ് ഹാരിസ് ദാരിമി, കൺവീനർമാരായ അബ്ദുൽ റഹ്മാൻ അസ്‌നവി, ഇബ്രാഹിം ഹനീഫി, ഇബ്രാഹിം മദനി, സിദ്ദീഖ് മൗലവി, അലി ബദ്രിയ, ഹനീഫ് ചെങ്കള, എം.എം. അബ്ദുൽ ഖാദർ, മൊയ്തീൻ, അബ്ദുറഹീം, റഹീം താജ്, ഹാരിസ്, ഷാബു, റൗഫ്, റംഷീദ്, അറഫാത്ത് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *