കാസർകോട്: കാറിൽ കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. 56 ഗ്രാം എം.ഡി.എം.എ.യുമായി അമ്പലത്തറ, പാറപ്പള്ളി, കാട്ടിപ്പാറ സ്വദേശിയും നിലവിൽ കള്ളാറിൽ വാടകയ്ക്ക് താമസക്കാരനുമായ മുഹമ്മദ് ആഷിഖി (30)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ (തിങ്കൾ) വൈകുന്നേരത്തോടെ കള്ളാർ ടൗണിൽ വച്ചാണ് എക്സൈസ് സംഘം പ്രതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്ന കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. ഉണ്ണികൃഷ്ണൻ, ജോസഫ് അഗസ്റ്റിൻ, പി. മനോജ്, ടി.വി. ഗീത, സിവിൽ എക്സൈസ് ഓഫീസർ ടി.വി. അതുൽ, ഡ്രൈവർ മൈക്കിൾ എന്നിവരും പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.














Leave a Reply