മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് മഹിളാമോർച്ച പ്രതിഷേധം

കാസർകോട്: സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തെ വിലക്കിക്കൊണ്ട് പ്രസ്താവന നടത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരായ വിമർശനം പിൻവലിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് മഹിളാമോർച്ച. മഹിളാമോർച്ച കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പ്രതിഷേധ സംഗമം ബി.ജെ.പി. ജില്ലാ സെക്രട്ടറി പ്രമീള മജൽ ഉദ്ഘാടനം ചെയ്തു. സ്ത്രീവിരുദ്ധ പ്രസ്താവനകളെ രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി അനുകൂലിക്കുന്നുവെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

പരിപാടിയിൽ മഹിളാമോർച്ച ജില്ലാ സെക്രട്ടറി പുഷ്പ ഗോപാലൻ, ട്രഷറർ വീണ അരുൺ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറി അനിത ആർ. നായിക് എന്നിവർ സംസാരിച്ചു. നേതാക്കളായ മമതാ സാഗർ, ശ്രീവിദ്യ, ചേതന, ശ്രുതി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *