കാസർകോട്: ആൾമറയില്ലാത്ത കിണറിൽ വീണ് യുവതി മരിച്ചു. മടിക്കൈ ചാളക്കടവ് ആയുർവേദ ആശുപത്രിക്ക് സമീപത്തെ ഓട്ടോ ഡ്രൈവർ സുരേന്ദ്രന്റെ ഭാര്യ സരള (46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ദാരുണമായ സംഭവം നടന്നത്.
തോട്ടത്തിലെ ആൾമറയില്ലാത്ത കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ നിലയിലായിരുന്നു. കിണറിന് സമീപത്ത് ചെരിപ്പ് കണ്ടതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് സരളയെ കിണറിനുള്ളിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കാൽ തെന്നി വീണതാണെന്നാണ് പ്രാഥമിക സംശയം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്ന് യുവതിയെ പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുളിയാർ കാടകം സ്വദേശിനിയാണ് പരേതയായ സരള. പിതാവ്: വി.ടി. കൊട്ടൻ. ഏക മകൾ: ആവണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














Leave a Reply