കാസർകോട്: കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ അതിക്രമിച്ചു കയറി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. നഴ്‌സിംഗ് സീനിയർ ഓഫീസർ രേഖ ആർ. നായർ നൽകിയ പരാതിയിലാണ് നടപടി.
ഈ മാസം രണ്ടാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒപി ടിക്കറ്റ് വിതരണം നിർത്തിവെച്ചു എന്നാരോപിച്ച് ഓഫീസിൽ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു.
ആശുപത്രിയിൽ ഉണ്ടായിരുന്ന സ്ത്രീകളുടെയും രോഗികളുടെയും വീഡിയോ അനുവാദമില്ലാതെ പകർത്തി പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.













Leave a Reply