കാസർകോട്: ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ആഗസ്റ്റ് 2, ഞായർ) ജില്ലയിലെ മതപഠനശാലകൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ഉത്തരവിറക്കിയത്.
ഞായറാഴ്ച ദിവസങ്ങളിൽ പ്രവർത്തിക്കാൻ സാധ്യതയുള്ള മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.
തുടർച്ചയായി പെയ്യുന്ന കനത്ത മഴ കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ തീരുമാനം. മഴക്കെടുതികൾ ഒഴിവാക്കുന്നതിനായുള്ള ജാഗ്രതാ നിർദേശങ്ങളും കളക്ടർ നൽകിയിട്ടുണ്ട്.
കളക്ടറുടെ ഉത്തരവിൽ നിന്ന്:
“ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നാളെ (ആഗസ്റ്റ് 2, ഞായർ) മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, ഏതെങ്കിലും രീതിയിൽ ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കും.”
— അർജുൻ പാണ്ഡ്യൻ (ജില്ലാ കളക്ടർ, കാസർകോട്)













Leave a Reply