2026 ടി20 ലോകകപ്പില്‍ ഇന്ന് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇരുടീമുകളും ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2022ലെ സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. 2024ലെ സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യയും കരീടമുയര്‍ത്തി. വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ മൂന്നോളം മാന്‍ ഓഫ് ദ മാച്ച് പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞ വില്‍ ജാക്ക്സാണ് ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്.
ഫൈനലിലേക്ക് ഇനി ഒറ്റക്കടമ്പ; ഇന്ത്യ-ഇംഗ്ലണ്ട് സെമി ഇന്ന്
















Leave a Reply