സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. 1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഇന്നലെ വൈകീട്ട് സ്വര്‍ണ വില ഇടിഞ്ഞിരുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയും ഒരു പവന് വില 440 രൂപ കുറഞ്ഞ് 1,19,320 രൂപയുമായിരുന്നു. ജനുവരിയില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡായ പവന് 1,31,160 രൂപ എന്ന നിരക്കില്‍ നിന്നും സ്വര്‍ണവില താഴേക്ക് വരുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയില്‍ മൂല്യവര്‍ധനയടക്കം ചെലുത്തിയ സ്വാധീനത്തില്‍ ഡോളര്‍ മൂല്യം ഉയര്‍ന്നിരുന്നു.
സ്വര്‍ണവില കുറഞ്ഞു















Leave a Reply