കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്‌ഡിൽ കാറിൽ കടത്താൻ ശ്രമിച്ച വൻ വിദേശമദ്യ ശേഖരവും ബിയറും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബജ ദുർഗ്ഗിപള്ള സ്വദേശി ഗണേശ് (43) അറസ്റ്റിലായി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെ മീഞ്ച ബജംഗളയിൽ നടത്തിയ വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്.
മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവും കുമ്പള എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന 133.92 ലിറ്റർ കർണാടക മദ്യവും 24 ലിറ്റർ ബിയറും കണ്ടെടുത്തത്.
മദ്യവും കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം പ്രതിക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. തുടർന്ന് പ്രതിയെയും കേസ് രേഖകളും തൊണ്ടിമുതലുകളും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
റെയ്‌ഡിൽ കുമ്പള എക്സൈസ് ഇൻസ്പെക്ടർ കെ.വി. ശ്രാവൺ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എ.ബി. അബ്ദുള്ള, പ്രിവൻ്റീവ് ഓഫീസർ മൊയ്‌ദീൻ സാദിക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ദിനൂപ്, വി.എൽ. സിനീഷ്, നിഖിൽ പവിത്രൻ, ടി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ദിജിത്, ക്രിസ്റ്റിൻ എന്നിവരും പങ്കെടുത്തു.














Leave a Reply