മഞ്ചേശ്വരത്ത് കർണാടക മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ

കാസർകോട്: മഞ്ചേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സ്‌കൂട്ടറിൽ കർണാടക നിർമ്മിത മദ്യം വിൽപനയ്‌ക്കായി എത്തിച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം ഗുഡക്കേരി സ്വദേശി നിതിൻ (30) ആണ് അറസ്റ്റിലായത്.

ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വെള്ളിയാഴ്‌ച കുമ്പള റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ (ഗ്രേഡ്) എ.ബി. അബ്ദുള്ളയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി വലയിലായത്. ഇയാളിൽ നിന്ന് 8.64 ലിറ്റർ കർണാടക മദ്യവും കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

പ്രതിയെയും തൊണ്ടിമുതലും കേസ് രേഖകളും വാഹനവും കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. നിതിൻ മുൻപും അബ്‌കാരി കേസുകളിൽ പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

റെയ്ഡിൽ എക്‌സൈസ് ഓഫീസർ (ഹയർ ഗ്രേഡ്) എ.കെ. ദിനൂപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. കണ്ണൻകുഞ്ഞി, പി.എ. ക്രിസ്റ്റിൻ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *