കാസർകോട്: ഓണം ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ എക്സൈസ് ശക്തമാക്കിയ സ്പെഷ്യൽ ഡ്രൈവിൽ വൻ ലഹരിവേട്ട. കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ നിരോധിത മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി.
നെക്രാജെ കരിങ്ങേപള്ളത്തെ കെ. മുഹമ്മദ് ഹനീഫ് (40) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ബുധനാഴ്‌ച വൈകീട്ട് വീടിന് സമീപത്തുവച്ചാണ് ഇയാളെ എക്സൈസ് സംഘം വളഞ്ഞുവെച്ച് പിടികൂടിയത്. പരിശോധനയിൽ ഇയാളിൽ നിന്ന് 2.06 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു.
പ്രതിക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസ് രേഖകളും പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതിയെയും കോടതിയിൽ ഹാജരാക്കുന്നതിനായി ഓഫീസിലേക്ക് മാറ്റി.
റെയ്‌ഡിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഉദ്യോഗസ്ഥരായ കെ.വി. രഞ്ജിത്ത്, വി. റീന, അനീഷ്, പ്രശാന്ത് കുമാർ, ബദിയടുക്ക എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി.ആർ. ജിഷ്‌ണു, ഇ.കെ. ബിജോയ്, മഞ്ജുനാഥ ആൾവ, പി.വി. ജിതിൻ, പ്രജിത്ത്, ശാന്തി കൃഷ്‌ണ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
ലഹരിക്കെതിരെയുള്ള ഓണം സ്പെഷ്യൽ പരിശോധനകൾ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.














Leave a Reply