എരിയാൽ ജമാഅത്ത് സ്കൂൾ പുതിയ മാനേജ്‌മെന്റ് കമ്മിറ്റി നിലവിൽ വന്നു; അസീസ് കടപ്പുറം ചെയർമാൻ, നവാസ് എരിയാൽ കൺവീനർ

എരിയാൽ: എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എരിയാൽ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പുതിയ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി അസീസ് കടപ്പുറത്തിനേയും കൺവീനറായി നവാസ് എരിയാലിനേയും തിരഞ്ഞെടുത്തു. 2026-2028 വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.

കേരള സർക്കാറിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന സ്കൂൾ, പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനമാണ് നിലവിൽ കാഴ്ചവെച്ചുവരുന്നത്.

കമ്മിറ്റി അംഗങ്ങൾ: ഹനീഫ് ചേരങ്കൈ, ഷാഫി സിദ്ധക്കട്ട, മുഹമ്മദ് കുഞ്ഞി ബ്ലാർക്കോട്, അർഷാദ് ബള്ളീർ, ജാബിർ കുളങ്കര, ജലാൽ പോസ്റ്റ്, ഫയാസ് എരിയാൽ, ഇംതിയാസ് എരിയാൽ, സാദിഖ് മാസ്റ്റർ എന്നിവരെയാണ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *