ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കിരണ്‍, ഷഫീഖ്, വൈശാഖ് എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ 6 പേരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

അപൂര്‍വ കേസ് എന്നാണ് മുന്‍പ് ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി നിരീക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അക്രമം നടക്കുമ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ ഡ്യുട്ടിയിലായിരുന്നു. അക്രമണ ദൃശ്യങ്ങള്‍ കൈവശമുണ്ട്. കേന്ദ്ര ഏജന്‍സികളടക്കം ഈ കേസിന്‍ അന്വേഷണം നടത്തുന്നുണ്ട് എന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.

ഈ കേസില്‍ 1 മുതല്‍ 25 വരെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയവരുടെ തെളിവെടുപ്പടക്കം പൂര്‍ത്തീകരിച്ചിരുന്നു. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാമുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *