ചീമേനി: കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചീമേനിയിൽ സ്ഥാപനം നടത്തുന്ന പയ്യന്നൂർ മാത്തിൽ കൊടക്കൽ അഞ്ചാംപുരയിൽ ബിജുവിൻ്റെ ഭാര്യ ടി.വി. ഷീന (37) ആണ് അപകടത്തിൽ മരിച്ചത്.
ചൊവ്വാഴ്ച രാത്രി 7.10-ഓടെ ആലപ്പടമ്പ് കിണർ മുക്ക് ട്രാൻസ്ഫോമറിന് സമീപത്തായിരുന്നു അപകടം. ചീമേനി ഭാഗത്തുനിന്ന് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷീനയെ പയ്യന്നൂർ ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പെരിങ്ങോം പൊലീസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.
കുടുംബം:
- മക്കൾ: ടി.വി. ആർദ്ര, ലക്ഷ്മി
- പിതാവ്: എ.വി. രവീന്ദ്രൻ
- അമ്മ: ലളിത
- സഹോദരങ്ങൾ: വിനീത്, പ്രസൂന, ദേവാഞ്ജന














Leave a Reply