കാസർകോട്: നിലവിലെ 29 ലേബർ നിയമങ്ങളെ നാല് ലേബർ കോഡുകളായി ചുരുക്കുമ്പോൾ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) കാസർകോട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ബി.എം.എസ് കാസർകോട് മേഖല ഉപാധ്യക്ഷൻ ജനാർദ്ദന കടപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് കേളോത്ത് ആശംസാ പ്രസംഗം നടത്തി. മേഖലാ സെക്രട്ടറി ബാബുമോൻ ചെങ്കള പ്രവർത്തന റിപ്പോർട്ടും ട്രഷറർ പുഷ്പരാജ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
തുടർന്ന് മേഖലാ ഇൻചാർജ് ഗുരുദാസിന്റെ നിയന്ത്രണത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
- പ്രസിഡന്റ്: ഗിരീഷ് കുമാർ
- വൈസ് പ്രസിഡന്റുമാർ: ജനാർദ്ദന കടപ്പുറം, വീണ നെല്ലിക്കുന്ന്, അരുൺ ബി.എം.എസ്, ആർ.എ. ബാലകൃഷ്ണൻ നെല്ലിക്കുന്ന്
- സെക്രട്ടറി: ബാബുമോൻ ചെങ്കള
- ജോയിന്റ് സെക്രട്ടറിമാർ: രഞ്ജിത്ത് ചെർക്കള, ശാന്തകുമാരി ജെ.പി. നഗർ
- ട്രഷറർ: എസ്. പുഷ്പരാജ് കൊറക്കോട്
സമ്മേളനത്തിൽ ബി.എം.എസ് ജില്ലാ ഉപാധ്യക്ഷൻ അനിൽ ബി. നായർ സമാരോപ് പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസ്കരൻ പൊയിനാച്ചി, കാസർകോട് മുൻസിപ്പൽ അധ്യക്ഷൻ എ. കേശവ, മധൂർ മേഖലാ സെക്രട്ടറി ശ്രീധരൻ ചേനക്കോട്, പ്രസിഡന്റ് വസന്ത നായിക്, ബി.എം.എസ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി അവിനാഷ് നെക്രാജെ, പ്രസിഡന്റ് പ്രജിത്ത് പുണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
ജയശീലൻ (കെ.എസ്.ടി എംപ്ലോയീസ് സംഘ്) വന്ദേമാതരവും ബാബുമോൻ ചെങ്കള മസ്ദൂർ ഗീതവും ആലപിച്ചു. മനോജ് ജെ.പി. നഗർ സ്വാഗതവും രഞ്ജിത്ത് ചെർക്കള നന്ദിയും പറഞ്ഞു.














Leave a Reply