ചെർക്കളം അബ്ദുള്ള ഫൗണ്ടേഷനും രക്തബന്ധം കൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസർകോട്: കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെർക്കളം അബ്ദുള്ള ഫൗണ്ടേഷനും (CAF) രക്തബന്ധം കൂട്ടായ്മയും (RBK) സംയുക്തമായി കാസർകോട് ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 4 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ പുലിക്കുന്നിലുള്ള കാസർകോട് ജില്ലാ ലൈബ്രറി ഹാളിലായിരുന്നു ക്യാമ്പ് നടന്നത്.

130-ആം തവണ രക്തദാനം പൂർത്തിയാക്കിയ സിസ്റ്റർ ജയ ആന്റോ മംഗലത്തും, 115-ആം തവണ രക്തദാനം പൂർത്തിയാക്കിയ സലീം സന്ദേശം ചൗക്കിയും ചേർന്ന് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കാസർകോട് ബ്ലഡ് ബാങ്കിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമത്തിന് പരിഹാരം കാണുക, ആവശ്യത്തിന് സ്ഥിരം രക്തശേഖരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ‘രക്തം നൽകൂ… ജീവൻ രക്ഷിക്കൂ’ എന്ന ശീർഷകത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധിയാളുകൾ രക്തദാനത്തിൽ പങ്കാളികളായി.

ശോഭിക വെഡ്ഡിംഗ് സെന്റർ, ചെമ്മണ്ണൂർ ജ്വല്ലറി ഇന്റർനാഷണൽ, ജി ടെക് കമ്പ്യൂട്ടർ, ആർ ബി കെ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരും അംഗങ്ങളും ക്യാമ്പിലെത്തി രക്തം നൽകി.

രക്തദാനത്തിനുള്ള മാനദണ്ഡങ്ങൾ: സ്ഥിരമായി മരുന്ന് കഴിക്കാത്തവർ, രക്തക്കുറവില്ലാത്തവർ, ഉയർന്ന രക്തസമ്മർദ്ദം (BP) ഇല്ലാത്തവർ എന്നിവരെയാണ് രക്തദാനത്തിനായി യോഗ്യരായി പരിഗണിച്ചത്. കൂടാതെ, പങ്കെടുത്തവർ ദൈനംദിന ജീവിതരീതികളെക്കുറിച്ചുള്ള ഇരുപതോളം ചോദ്യാവലികൾ അടങ്ങിയ അപേക്ഷാഫോം പൂരിപ്പിച്ചു നൽകുകയും ചെയ്തു.

ക്യാമ്പിന് നാസർ ചെർക്കളം, ഹക്കീം ചെർക്കള, മുഹമ്മദ് സായിസ്, അഹമ്മദ് കൊലാച്ചിയടുക്കം, റിയാസ് പെരുമ്പള, സാബിറ എവറസ്റ്റ്, ഡോക്ടർ ഇബ്രാഹിം ബാത്തിശ, അബ്ദുൽ റഹിമാൻ, റസാക്ക് കൊലാച്ചിയടുക്കം, സാലിഹ് കൊലാച്ചിയടുക്കം, നവാസ് കൊലാച്ചിയടുക്കം, സെഡ് എ മൊഗ്രാൽ, കരീം ചൗക്കി തുടങ്ങിയ കോർഡിനേറ്റർമാർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *