കാസർകോട്: കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇൻഡിപെൻഡൻസ് ട്രോഫി ബ്ലോക്ക് തല ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ചെർക്കള നൂൺ അറീന ഇൻഡോർ ടർഫിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കല്ലട്ര മാഹിൻ ഹാജി ഉപഹാരങ്ങൾ സമർപ്പിച്ചു.
പ്രതിഭകൾക്ക് ആദരം
നീന്തൽ വിദഗ്ധനും കാസർഗോഡ് സബ് ഇൻസ്പെക്ടറുമായ എം.ടി.പി സൈഫുദ്ദീൻ, ജപ്പാനിൽ നടന്ന മത്സരത്തിൽ 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ വിജയകിരീടം ചൂടിയ അയാൻ മജീദ്, നൈല സകീന എന്നിവർക്കാണ് ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി ആദരിച്ചത്.
ചടങ്ങിന്റെ വിശദാംശങ്ങൾ
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ ഫുട്ബോൾ താരം എം.പി പ്രദീപ് മുഖ്യ അതിഥിയായി പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള, വൈസ് പ്രസിഡന്റ് ഉഷാ അർജുൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മറിയ മാഹീൻ, മൊയ്തീൻ കോളിയടുക്കം എന്നിവർ സംസാരിച്ചു.
കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.വി ജെയിംസ്, അൻവർ സാദാത്ത്, കാദർ മാന്യ, സോയ ലത്തീഫ്, ലീല അസ്മിന, നസീമ പ്രഥിരാജ്, മഹേഷ്, സക്കീന, അബ്ദുല്ല, ഷാഹിദ, അഫ്സൽ, സഫീന തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. സുഗുണകുമാർ നന്ദി രേഖപ്പെടുത്തി.














Leave a Reply