ബിരിക്കുളത്ത് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബിരിക്കുളം: വീട്ടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിരിക്കുളം കൊട്ടമടലിലെ പവിത്രന്റെ ഭാര്യ ഗീത (46) ആണ് മരിച്ചത്.

ഇന്ന് (വെള്ളി) രാവിലെ 11 മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലോം കാര്യോട്ട്ചാൽ സ്വദേശിനിയാണ് മരിച്ച ഗീത.

സംഭവത്തെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • ഭർത്താവ്: പവിത്രൻ (കൊട്ടമടൽ)
  • മക്കൾ: വൈശാഖ്, വൈഷ്ണവ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾക്കും സഹായങ്ങൾക്കുമായി ദിശ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ വിളിക്കുക: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *