ബിഗ് ടിക്കറ്റ് സീരീസ് 286 ഡ്രോയിൽ അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് ഒരു മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനം.ഒറ്റ രാത്രികൊണ്ട് മില്യണയർമാരായ അഞ്ചു പേരിൽ രണ്ടു പേർ മലയാളികളാണ്.
മാനിൽ സൂപ്പർവൈസറാണ് കേരളത്തിൽ നിന്നുള്ള മുരളി. എട്ടു വർഷമായി പല സംഘങ്ങളോട് ചേർന്നാണ് മുരളി ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറ്.
“ഒൻപത് മാസം മുൻപാണ് ഞങ്ങൾ എന്റെ പേരിൽ ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്. 20 പേരാണ് സംഘത്തിലുള്ളത്. എന്റെ ഭാര്യയും മറ്റൊരു സംഘത്തിനൊപ്പം ഇതിൽ പങ്കെടുക്കാറുണ്ട്. ഇത് ആദ്യമായാണ് ഞാൻ ഒരു സമ്മാനം നേടുന്നത്.” – മുരളി പറയുന്നു.
സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘത്തിന്റെ തീരുമാനം.
സമ്മാനം നേടിയ രണ്ടാമത്തെ മലയാളിയാണ് ലിയോ ലോറൻസ്. അജ്മാനിൽ അക്കൗണ്ട് മാനേജറായാണ് അദ്ദേഹം ജോലിനോക്കുന്നത്. ആറ് വർഷം മുൻപാണ് ആദ്യമായി ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. എല്ലാ മാസവും പത്ത് സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് രീതി.
വിജയം നേടുമെന്ന് ഉള്ളിൽ തോന്നിയിരുന്നതായി ലിയോ പറയുന്നു. പക്ഷേ, ഭാര്യ അത് കാര്യമാക്കിയില്ല. കുടുംബമായി ആശുപത്രിയിലേക്ക് മകളുമായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കോൾ വന്നത്.













Leave a Reply