ബേഡകം: കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രകഴകത്തിലെ ബേഡകം പ്രാദേശിക സമിതി പരിധിയിൽപ്പെട്ട ബേഡകം മീത്തൽ വീട് തറവാട്ടിൽ 2027-ൽ നടക്കുന്ന ശ്രീ വയനാട്ടു കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാന ആവശ്യത്തിലേക്ക് ‘നാട്ടി മഹോത്സവം’ സംഘടിപ്പിച്ചു. ബേഡകം പൊന്നൂർ പാറ വയലിലാണ് നാട്ടി മഹോത്സവം നടന്നത്.
തറവാട് പ്രസിഡന്റ് നാരായണൻ കുടുംബൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ, ക്ഷേത്ര മുഖ്യ സ്ഥാനീകർ സത്യൻ കാർന്നോച്ചൻ ഞാർ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ചാമുണ്ടിക്കുന്ന് കഴകം അന്തിത്തിരിയച്ചൻ അശോകൻ, രാവണേശ്വരം കഴകം സ്ഥാനീകർ നാരായണൻ വെളിച്ചപ്പാടൻ, കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി. നിഷ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പർ രാധ കൊട്ടാരത്തിൽ, വി.കെ. കൃഷ്ണൻ നായർ, വി.കെ. വാമനൻ നായർ, നാരായണൻ നായർ കുണ്ടംപാറ, ജമാഅത്ത് കമ്മിറ്റി ഭാരവാഹി ഹാരിസ്, തമ്പുരാട്ടി ഭഗവതി ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ആർ. കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ പനച്ചിലിങ്കാൽ, പി.വി. ഗോപാലൻ ബേഡകം, തറവാട് കമ്മിറ്റി ട്രഷറർ ടി. മാലിങ്കൻ മുന്നാട്, കുഞ്ഞിക്കണ്ണൻ കൊട്ടാരത്തിൽ, ടി. അപ്പ, കമല മരുതടുക്കം, തങ്കമണി, മാധവി മീത്തൽ തുടങ്ങിയവർ സംസാരിച്ചു.
ബേഡകം കൃഷി ഓഫീസർ ലിന്റ സ്ഥലത്തെത്തി കർഷകർക്കും സംഘാടകർക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. തറവാട് കമ്മിറ്റി സെക്രട്ടറി ടി. രാമകൃഷ്ണൻ സ്വാഗതവും കുഞ്ഞിക്കണ്ണൻ കുണ്ടടുക്കം നന്ദിയും പറഞ്ഞു.














Leave a Reply