കാസർകോട്: ജോലി വാഗ്ദാനം നൽകി യുവതിയെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ പാറമ്മൽ ഹൗസിൽ ബഷീറിനെ (55) യാണ് രാജപുരം സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കർണാടക സ്വദേശിനിയായ യുവതിയാണ് ക്രൂര പീഡനത്തിനിരയായത്. ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് രണ്ട് വെവ്വേറെ ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസിൽ പ്രതിയായ പള്ളിക്കര സ്വദേശി ആഷിഖിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ വലയിലാക്കാനുള്ള തിരച്ചിലിലാണ് പൊലീസ്.














Leave a Reply