ബദിയടുക്കയിൽ കോഴിയുടെ തൂക്കത്തെച്ചൊല്ലി തർക്കം; വിതരണക്കാരനായ യുവാവിന് മർദനം, കടയുടമയ്‌ക്കെതിരെ കേസ്

ബദിയടുക്ക: വിതരണം ചെയ്ത കോഴിയുടെ തൂക്കത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് മർദനമേറ്റു. സംഭവത്തിൽ കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. പെർളയിലെ ഐഡിയൽ ചിക്കൻ സെന്ററിലെ ജീവനക്കാരനും ഉക്കിനടുക്ക കാര്യാട് ഉന്നതി സ്വദേശിയുമായ ശിവപ്രകാശിന്റെ (21) പരാതിയിലാണ് ബദിയടുക്കയിലെ ഷെട്ടി ചിക്കൻ സ്റ്റാൾ ഉടമ രവീന്ദ്ര ഷെട്ടിക്കെതിരെ പോലീസ് കേസെടുത്തത്.

ഐഡിയൽ ചിക്കൻ സെന്ററിൽ നിന്ന് ഷെട്ടി ചിക്കൻ സ്റ്റാളിലേക്ക് കോഴി വിതരണം ചെയ്യാനെത്തിയതായിരുന്നു ശിവപ്രകാശ്. തുടർന്ന് കോഴിയുടെ തൂക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ കടയുടമയായ രവീന്ദ്ര ഷെട്ടി തന്നെ തടഞ്ഞുനിർത്തി മർദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി ശിവപ്രകാശ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരുക്കേറ്റ യുവാവിന്റെ പരാതിയിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *