കാസർകോട് സ്വിമ്മിംഗ് പൂളിൽ വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരൻ മരിച്ചു

കാസർകോട്: സ്വിമ്മിംഗ് പൂളിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. ദക്ഷിണ കന്നഡ മുൾക്കി ദർഗ റോഡിലെ നസീർ യൂസഫിൻ്റെ മകൻ മുഹമ്മദ് ഐസാൻ യൂസഫ് ആണ് മരണപ്പെട്ടത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.

ഈ മാസം 9-ന് രാത്രി 11.30-ഓടെയാണ് സംഭവം. മൂഡംബയലിലെ ‘സിഗ്നേച്ചർ ഫാർമ്‌സ്’ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *