കാസർകോട്: രോഗികൾക്കും ആശുപത്രിയിലെത്തുന്ന മറ്റ് ഉപഭോക്താക്കൾക്കും ഇനി കൂടുതൽ മികച്ച സേവനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും. ഇതിനായി കാസർകോട് ആസ്റ്റർ മിംസിൽ ‘ആസ്റ്റർ പ്രിവിലേജ് കാർഡ് – ദോസ്ത്’ (APCA- Dosth) എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ – ഇന്ത്യ വൺ സി.ഇ.ഒ. എസ്. രമേശ് കുമാർ നിർവ്വഹിച്ചു.
“ആരോഗ്യ സംരക്ഷണം കൂടുതൽ സൗകര്യപ്രദവും ലളിതവുമാക്കുന്നതിനോടൊപ്പം, ക്ലിനിക്കൽ മികവിലും സേവന നിലവാരത്തിലും ആസ്റ്റർ പുലർത്തുന്ന കരുതൽ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാൻ ‘ദോസ്ത്’ കാർഡിലൂടെ സാധിക്കും,” ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആസ്റ്റർ മിംസ് കാസർകോട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി സ്വാഗതപ്രസംഗം നടത്തി. ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ – ഇന്ത്യ വൺ ഫിനാൻഷ്യൽ ഓഫീസർ ദീപക് സേവ്യർ, ക്ലസ്റ്റർ ഹെഡ് ഡോ. സൂരജ് എന്നിവർ വിശിഷ്ടാതിഥികളായി സന്നിഹിതരായിരുന്നു. സർവീസ് എക്സലൻസ് ഇന്ത്യ 1 ക്ലസ്റ്റർ ഹെഡ് അനിത, ഐ.ടി. ഹെഡ് സന്തോഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സി.എം.എസ് (CMS) ഡോ. സാജിദ് സലാഹുദ്ധീൻ നന്ദി രേഖപ്പെടുത്തി.













Leave a Reply