ബിസിനസ് തകർന്ന് കടക്കെണി; കാസർകോട് 22-കാരനായ യുവവ്യാപാരിയെ കാണാതായതായി പരാതി

ബദിയഡുക്ക: ബിസിനസ് തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയിൽ മനംനൊന്ത് കാസർകോട് സ്വദേശിയായ യുവവ്യാപാരിയെ കാണാതായി. കുമ്പഡാജെ മാർപ്പിനടുക്ക ഹൗസിലെ സുബൈദയുടെ മകൻ മുഹമ്മദ് അജീർഷാ (22)യെ ആണ് കാണാതായത്. സംഭവത്തിൽ മാതാവ് നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

നേരത്തെ നായന്മാർമൂലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു മുഹമ്മദ് അജീർഷ. എന്നാൽ ബിസിനസിൽ വലിയ സാമ്പത്തിക നഷ്ടം നേരിട്ടതോടെ കടക്കെണിയിലാവുകയും തുടർന്ന് സ്ഥാപനം പൂർണ്ണമായും ഒഴിവാക്കേണ്ടി വരികയും ചെയ്തു.

കച്ചവടം നഷ്ടത്തിലായതിൻ്റെയും കടബാധ്യതകളുടെയും കടുത്ത മാനസിക വിഷമത്തിലായിരുന്നു മകനെന്ന് മാതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവാവിനെ കണ്ടെത്താനായി പൊലീസ് വിവിധയിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബദിയഡുക്ക പൊലീസിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *