രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ആസ്ക് ആലംപാടി

ആലംപാടി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് ആസ്ക് ആലംപാടി. സ്വാതന്ത്ര്യത്തിന്റെ മഹത്വവും മതനിരപേക്ഷത, ജനാധിപത്യം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്.

ആലംപാടിയിൽ നടന്ന ചടങ്ങിൽ ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഹവാസ്, ട്രഷറർ നിസാർ നിച്ചു, ജി.സി.സി പ്രസിഡന്റ് മുഹമ്മദ്‌ എ.എം, ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ലബ്ബ് ഭാരവാഹികളും നിരവധി അംഗങ്ങളും ആഘോഷത്തിൽ പങ്കാളികളായി.

പതാക ഉയർത്തലിന് ശേഷം പരസ്പരം സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മധുരപലഹാര വിതരണവും നടത്തി. നാടിന്റെ ഐക്യവും സൗഹൃദവും വിളിച്ചോതുന്നതായിരുന്നു സംഘടിപ്പിച്ച ആഘോഷ പരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *