ആലംപാടി: നിർധന കുടുംബത്തിലെ അസുഖബാധിതനായ യുവാവിന് കാരുണ്യഹസ്തവുമായി ആസ്ക് ആലംപാടി. സംഘടനയുടെ ‘ജി.സി.സി കാരുണ്യവർഷം’ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനായിരം രൂപയുടെ (10,000 രൂപ) ധനസഹായവും ഭക്ഷണക്കിറ്റുമാണ് യുവാവിന് ലഭ്യമാക്കിയത്.
ക്ലബ്ബ് ഓഫീസിൽ വെച്ച് ലളിതമായി നടന്ന ചടങ്ങിൽ ആസ്ക് ആലംപാടി ജി.സി.സി മുൻ പ്രസിഡന്റ് അദ്രാ മേനത്ത് സഹായധനം ആസ്ക് സെക്രട്ടറി സകരിയ കുറ്റിക്കോലിന് കൈമാറി. കമ്മിറ്റി അംഗം മിർഷാദ് മേനത്ത്, ക്ലബ്ബ് അംഗം ഷാഹുൽ ഹമീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സാമൂഹിക-ജീവകാരുണ്യ രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ആസ്ക് ആലംപാടിയും ജി.സി.സി കമ്മിറ്റിയും പ്രദേശത്ത് തുടർച്ചയായി നടത്തിവരുന്നത്.













Leave a Reply