പി. അവനീന്ദ്രനാഥ് സ്മാരക അധ്യാപക പുരസ്‌കാരം കെ.വിനയചന്ദ്രന്

കാസര്‍കോട്: ചട്ടഞ്ചാലില്‍ പ്രവര്‍ത്തിച്ചു വരുന്ന പി.അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റിന്റെ സംസ്ഥാന തല അധ്യാപക പുരസ്‌കാരത്തിന് ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ കെ.വിനയചന്ദ്രന്‍ അര്‍ഹനായി. പുരസ്‌കാര നിര്‍ണ്ണയ സമിതിയംഗങ്ങളായ ഡോ.എം.ബാലന്‍, ഡോ.ജിനേഷ്‌കുമാര്‍ എരമം, എം.കെ.വിജയകുമാര്‍, ജൂറി കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് എന്നിവരാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സാക്ഷ്യപത്രം, ഫലകം, പുരസ്‌കാര തുക എന്നിവ നവംബര്‍ നാലിന് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ കെ.വിനയചന്ദ്രന് സമ്മാനിക്കും. പരിപാടി കെ. നീലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യാപക പുരസ്‌കാരം സമര്‍പ്പിക്കും. നാടകപ്രവര്‍ത്തകന്‍ ഉദിനൂര്‍ ബാലഗോപാലന്‍, അവനി മാഷ് അനുസ്മരണ പ്രഭാഷണം നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തക രചന സമിതി അംഗമാണ് വിനയചന്ദ്രന്‍. ഒന്ന്, രണ്ട് ക്ലാസുകളിലെ പാഠപുസ്തക രചനയില്‍ പങ്കെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലില്‍ അവതാരകനായിരുന്നു. നിരവധി അക്കാദമിക പരിശീലനങ്ങള്‍ക്കും കുട്ടി ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കിവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *