പ്രശസ്ത ചിത്രകാരന്‍ എ. ദിവാകരന്‍ കരിച്ചേരി(53) അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത ചിത്രകാരന്‍ പൊയിനാച്ചി, കരിച്ചേരിയിലെ എ. ദിവാകരന്‍ (ദിവ കരിച്ചേരി-53) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മംഗ്ളൂരുവിലെ ആശുപത്രിയില്‍പ്രവേശിപ്പിച്ചതായിരുന്നു. പ്രതീക്ഷക്കു വകയില്ലാതായതിനെ തുടര്‍ന്ന് ചെങ്കള നായനാര്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഇന്ന് (വ്യാഴം) രാവിലെയാണ് ദിവാകരന്‍ വിടവാങ്ങിയത്. മൃതദേഹം ഉച്ചക്ക് ഒന്നരയോടെ കരിച്ചേരിയിലെ വീട്ടിലെത്തിക്കും. ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലും തറവാട് ഭവനങ്ങളിലുമായി ദിവാകരന്‍ നൂറുകണക്കിനു ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ദിവാകരന്റെ ആകസ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. മാതാവ്: മീനാക്ഷി അമ്മ. ഭാര്യ: ലീല. മക്കള്‍: യാമിനി, സൗമിനി. സഹോദരങ്ങള്‍: എ. വേണു ഗോപാലന്‍, എ.ബാലചന്ദ്രന്‍, എ. ഭരതന്‍.

Leave a Reply

Your email address will not be published. Required fields are marked *