കാസർകോട്: പതിനേഴുകാരിയായ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പതിനെട്ടുകാരനായ സുഹൃത്തിനെതിരെ പോക്സോ നിയമപ്രകാരം ബേഡകം പൊലീസ് കേസെടുത്തു. മുള്ളേരിയ സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം കഠിനമായ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഒന്നരമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.
തുടർന്ന് ആശുപത്രി അധികൃതരും ഡോക്ടറും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേഡകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.














Leave a Reply