കാഞ്ഞങ്ങാട് ഗൾഫുകാരന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: മുഖ്യപ്രതി ‘ജുഡോ രാഹുൽ’ പിടിയിൽ

കാഞ്ഞങ്ങാട്: ഗൾഫുകാരന്റെ ഭാര്യയെ ദമ്പതികളുടെ ഒത്താശയോടെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് കടപ്പുറം ബാവാ നഗർ ക്ലബ്ബിന് സമീപം താമസിക്കുന്ന ജെ. രാഹുൽ എന്ന ‘ജുഡോ രാഹുൽ’ (34) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

രാജൻ എന്നയാളാണ് യുവതിക്ക് രാഹുലിനെ പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്ന് രാജന്റെയും ഭാര്യ മിനിയുടെയും ഒത്താശയോടെ മയക്കുമരുന്ന് നൽകി യുവതിയെ രാഹുൽ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി.

പീഡന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ പ്രതി, ഇത് ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്ത രാജനും ഭാര്യ മിനിയും സംഭവത്തിന് ശേഷം ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *