പയ്യന്നൂർ: ടിവി പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്നൂർ റോഡിന് സമീപത്തെ വീട്ടിൽ വൻ തീപിടിത്തം. ലിവിങ് റൂമിലുണ്ടായിരുന്ന ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. അന്നൂർ റോഡിൽ ചിന്മയ സ്കൂളിന് സമീപം ദേവി നിവാസിൽ ഷമീന്ദ്രന്റെ (59) വീട്ടിലാണ് ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെ തീപിടിത്തമുണ്ടായത്.
വീട്ടിലെ ലിവിങ് റൂമിലിരുന്ന ടിവി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. തുടർന്ന് മുറിയിലാകെ തീ പടരുകയായിരുന്നു. ഫ്രിഡ്ജ്, ടിവി, അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങൾ, സമീപത്തുണ്ടായിരുന്ന കിടക്ക എന്നിവ പൂർണമായി കത്തിയമർന്നു.
സംഭവസമയത്ത് ഷമീന്ദ്രന്റെ മാതാവ് ബാലമണി (76) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞയുടൻ പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ പൂർണമായി അണച്ചത്.















Leave a Reply