കാസർകോട് ആസ്റ്റർ മിംസിൽ ‘പിങ്ക് ഒക്ടോബർ’ ആചരിച്ചു

കാസർകോട്: ലോക സ്തനാർബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ‘പിങ്ക് ഒക്ടോബർ’ ആചരിച്ചു. ആസ്റ്റർ മിംസിലെ ഓങ്കോളജി വിഭാഗവും ആസ്റ്റർ വളണ്ടിയേഴ്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ സുലേഖ മാഹീൻ മുഖ്യാതിഥിയായി പങ്കെടുത്തു. കാസർകോട് കെ.എസ്.എച്ച്.ബി ഓണേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ വിശിഷ്ടാതിഥികളായിരുന്നു. ആസ്റ്റർ മിംസിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അരവിന്ദ് എൻ, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. രാംനാഥ്‌ ഷേണായ് എന്നിവർ സ്തനാർബുദ ലക്ഷണങ്ങൾ, മുൻകരുതലുകൾ, ആധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് നയിച്ചു.

ആസ്റ്റർ മിംസിലെ ഓങ്കോളജി വിഭാഗത്തിൽ വിജയകരമായി 1000 കീമോതെറാപ്പി പ്രൊസീജ്യറുകൾ പൂർത്തിയാക്കിയതിന്റെ ആഘോഷവും ഇതോടൊപ്പം നടന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജസീൽ എസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഗസ്റ്റ് റിലേഷൻസ് അസിസ്റ്റന്റ് മാനേജർ കൃഷ്ണലത, ആസ്റ്റർ വളണ്ടിയർ പ്രതിനിധി ഹരിത എന്നിവർ സംസാരിച്ചു.

കാസർകോട് ജില്ലയിലെ ഏറ്റവും മികച്ച സജ്ജീകരണങ്ങളുള്ള ഓങ്കോളജി വിഭാഗമാണ് ആസ്റ്റർ മിംസിലേത്. ക്യാൻസർ സർജറികൾ, കീമോതെറാപ്പി എന്നിവയ്ക്ക് പുറമെ ടാർഗെറ്റഡ് തെറാപ്പി, ഇമ്യൂണോതെറാപ്പി തുടങ്ങിയ അത്യാധുനിക സേവനങ്ങളും ഇവിടെ ലഭ്യമാണ്. പീഡിയാട്രിക് ക്യാൻസർ കെയർ, ബ്ലഡ് ക്യാൻസർ, സോളിഡ് ട്യൂമറുകൾക്കുള്ള കീമോതെറാപ്പി എന്നിവയ്‌ക്കൊപ്പം ഡേ കെയർ സൗകര്യവും നൽകുന്ന ജില്ലയിലെ ഏക ആശുപത്രി കൂടിയാണ് ആസ്റ്റർ മിംസ്.

Leave a Reply

Your email address will not be published. Required fields are marked *