കാസർകോട്: വോട്ടർ പട്ടികയിലെ എസ്ഐആർ (SIR) നടപടികളിൽ പിഴവുണ്ടെന്ന വാദങ്ങൾ നിലനിൽക്കെ, കാസർകോട് എംഎൽഎ കല്ലട്ര മാഹിൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കരന്തക്കാട് ബാങ്ക് റോഡിലെ ബിജെപി മുൻസിപ്പൽ ഓഫീസ് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു അധ്യക്ഷത വഹിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ജനവിധി മാനിച്ചു രാജി വെക്കണമെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആവശ്യം. നേതാക്കളായ പി.ആർ. സുനിൽ, അനിത ആർ. നായിക്, എ. രവീന്ദ്ര തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സുരക്ഷയ്ക്കായി ഒരുക്കിയിരുന്നത്.














Leave a Reply