കാസർകോട്: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് ടൗൺ പൊലീസിന്റെ പിടിയിലായി. നീലേശ്വരം ചിറപ്പുറം ആലിങ്കിൽ നാലുപുരപ്പാട്ടിൽ സമീർ (30) ആണ് അറസ്റ്റിലായത്.
ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം. പുതിയ ബസ് സ്റ്റാൻഡിലെ ഡയമണ്ട് ഹോട്ടലിന് സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്. ചെങ്കള ചേരൂർ മേനങ്കോട്ടെ കമ്മട്ടഹൗസിൽ അബ്ദുൽ ഖാദറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. ബൈക്ക് കാണാതായതിനെ തുടർന്ന് അബ്ദുൽ ഖാദർ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് സംഘം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സമാനമായ മറ്റ് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.














Leave a Reply