കാസർകോട്: വ്യക്തിശുചിത്വത്തിൽ മുന്നിലുള്ള കേരളീയർ പരിസരശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അഭിപ്രായപ്പെട്ടു. പൊതുഇടങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സാധാരണക്കാരിലേക്ക് എത്തിക്കാൻ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചതായും അവർ പറഞ്ഞു.
Samayam Malayalam
ബിജെപി കാസർകോട് മുനിസിപ്പൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നഗര ശുചീകരണ പരിപാടി കറന്തക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ചടങ്ങിൽ മുനിസിപ്പൽ ടൗൺ ഈസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് വരപ്രസാദ് കോട്ടക്കണി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സവിത, ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, സംസ്ഥാന കൗൺസിൽ അംഗം എൻ. സതീഷ്, മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ജനറൽ സെക്രട്ടറി ദിവ്യ സന്ദീപ്, ജില്ലാ കമ്മിറ്റി അംഗം രവീന്ദ്ര പൂജാരി എന്നിവർ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ കുമാർ ഷെട്ടി, സെക്രട്ടറി രാജേഷ് നായിക്, ട്രഷറർ ഹരീഷ് കെ.ആർ., ഏരിയ കമ്മിറ്റി ഭാരവാഹികളായ ചേതൻ, ശരത് അണങ്കൂർ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രുതി, ശാരദ, സുധാറാണി തുടങ്ങി നൂറിലധികം നേതാക്കളും പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടുക്കത്ത്ബയൽ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും പ്രവർത്തകർ ശുചീകരിച്ചു.














Leave a Reply