ലഹരിക്കെതിരെ ബൈക്ക് റാലിയുമായി ആസ്ക് ആലംപാടിയും മൈ ഭാരത് കാസർകോടും

ആലംപാടി: കേന്ദ്ര സർക്കാരിന്റെ ‘സേവാ പഖ്‌വാഡ’ ആചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. ആസ്ക് ആലംപാടിയും മൈ ഭാരത് കാസർകോടും സംയുക്തമായാണ് പരിപാടി നടത്തിയത്.

‘ലഹരി വിടുക, ജീവിതം നേടുക’ എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച റാലി ആസ്ക് ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച് വാർഡ് മെമ്പർ മാഹിൻ ആലംപാടി ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നടന്ന പരിപാടിയിൽ ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. മൈ ഭാരത് കാസർകോട് യൂത്ത് ഓഫീസർ ആശ ഫ്രാൻസിസ് സി മുഖ്യപ്രഭാഷണം നടത്തി. ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അവർ പറഞ്ഞു.

ചടങ്ങിൽ മൈ ഭാരത് പ്രതിനിധി യശോദ ഗിരീഷ്, ആസ്ക് ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ് എന്നിവർ ആശംസകൾ നേർന്നു. ആസ്ക് ജനറൽ സെക്രട്ടറി ഹവാസ് സ്വാഗതവും സെക്രട്ടറി ബച്ചി പെർള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *