കേള്‍ക്കാം മനസ്സിലാക്കാം കൂടെ നില്‍ക്കാം: കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്റെയും ഡി.വൈ.എഫ്.ഐ പ്രൊഫഷണല്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ”ക്യാമ്പസ് മെന്റല്‍ ഹെല്‍ത്ത് കണക്ട് 2026” സംഘടിപ്പിച്ചു. ‘ കേള്‍ക്കാം മനസ്സിലാക്കാം കൂടെ നില്‍ക്കാം’ എന്ന സന്ദേശവുമായാ യിരുന്നു പരിപാടി.

നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഡോ. ആര്യ എ. ആര്‍. അധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പഠനസമ്മര്‍ദ്ദം, പരീക്ഷാഭയം, തൊഴില്‍ സംബന്ധമായ ആശങ്കകള്‍, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. ജില്ലാ ആയുര്‍വേദ ആശുപത്രി മാനസിക വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. റഹ്‌മത്തുള്ള ”ക്യാമ്പസ് ലൈഫ് , സ്ട്രെസ് & മെന്റല്‍ ഹെല്‍ത്ത് ‘ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. വി. രതീഷ്, ജില്ലാ പ്രസിഡന്റ് വി. ഗിനീഷ്, പ്രൊഫഷണല്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം വിദ്യാധരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി എം. വി സുജിത്ത് പ്രൊഫെഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ നപിന്‍, കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ദേവിക സന്തോഷ്, ജനറല്‍ സെക്രട്ടറി ശിവപ്രസാദ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *