കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സർവകലാശാല അധികൃതർ സസ്‌പെൻഷൻ ഏർപ്പെടുത്തി. എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ് ഭാരവാഹികളായ വിദ്യാർത്ഥികൾക്കെതിരെയാണ് 14 ദിവസത്തേക്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 25 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ക്യാമ്പസിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ആർ.എസ്.എസ് നേതാവിനെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയത്.
എന്നാൽ, തങ്ങളുടെ പ്രതിഷേധത്തെ വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കാനും വിദ്യാർത്ഥികളെ രാജ്യദ്രോഹികളാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. സർവകലാശാലയെ പൂർണമായും കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എ.ബി.വി.പിയുടെയും ആർ.എസ്.എസിന്റെയും നേതാക്കളെ ഉൾപ്പെടുത്തി സെമിനാർ നടത്തിയതെന്നും, ഇത്തരം നടപടികൾക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.














Leave a Reply