കാഞ്ഞങ്ങാട്: ഭാര്യയെ കാറിൽ കടയിൽ കൊണ്ടുവിട്ട ശേഷം മടങ്ങിയതിന് പിന്നാലെ കാണാതായ ചിറ്റാരിക്കാൽ സ്വദേശിയെ പയ്യന്നൂരിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ കമ്പല്ലൂർ സ്വദേശി ഐക്കര ഷൈജു തോമസ് (52) ആണ് മരിച്ചത്.
ബുധനാഴ്‌ച രാത്രി 7.45 ഓടെ കണ്ടങ്കാളിയിലാണ് ഭാവ്‌നഗർ – തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസ് ട്രെയിൻ തട്ടി മരിച്ചനിലയിൽ ഇയാളെ കണ്ടത്. അപകടം ശ്രദ്ധയിൽപ്പെട്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ മാസം ആറിന് രാവിലെ ഭാര്യയെ കടയിൽ കൊണ്ടുവിട്ട ശേഷം ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഷൈജു മടങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.














Leave a Reply