കാസര്‍കോട് ട്രെയിന്‍ യാത്രക്കാരന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്: പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി

കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പ്രതിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിപ്പാറ മുട്ടത്തൊടി സ്വദേശി കെ.കെ. അബ്ദുള്ള (63) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 28-നായിരുന്നു കേസിനാസ്പദമായ സംഭവം. നേത്രാവതി എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പക്കല്‍ നിന്നാണ് പ്രതി കവര്‍ച്ച നടത്തിയത്. 30,000 രൂപയും ഏകദേശം 10,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുമാണ് ഇയാള്‍ മോഷ്ടിച്ചത്.

കാസര്‍കോട് റെയില്‍വേ പൊലീസ് എസ്.എച്ച്.ഒ കെ. രാജീവന്‍, ഗ്രേഡ് എസ്.ഐ സനില്‍ കുമാര്‍, എ.എസ്.ഐ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *