കാസര്‍കോട്ട് 70 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍

കാസര്‍കോട്: 70 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശിയും ഉളിയത്തടുക്ക എസ്.പി നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ എന്ന റാംബോ അബ്ദുല്‍ ഖാദര്‍ ആണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയോടെ കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് കാസര്‍കോട് സി.ഐ മെല്‍വിന്‍ ജോസും സംഘവും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ഇയാളുടെ കൈവശത്തുനിന്ന് 70 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ഇയാള്‍ നേരത്തെയും നിരവധി എന്‍.ഡി.പി.എസ് (NDPS) ആക്ട് പ്രകാരമുള്ള കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *