പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്ന വൻ എംഡിഎംഎ ശേഖരവുമായി തൃക്കരിപ്പൂർ സ്വദേശികളായ രണ്ടുപേരെ തളിപ്പറമ്പ് പൊലീസ് പിടികൂടി. സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് സ്വദേശി റായിസ മൻസിലിൽ എസ്.കെ.പി. മുഹമ്മദ് റിയാസ് (30), എളമ്പച്ചി കണ്ണൻകൈ സ്വദേശി സി.സി. ഹൗസിൽ സി.സി. ഫൈസൽ (34) എന്നിവരാണ് അറസ്റ്റിലായത്.
കുപ്പം മരത്തക്കാട് ഐവർ പരദേവത ക്ഷേത്രത്തിന് സമീപം തളിപ്പറമ്പ് എസ്.ഐ. സി.ജി. സാംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ എത്തിയത്. വാഹനം തടഞ്ഞുനിർത്തി വിശദമായി പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 1.92 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവർ സഞ്ചരിച്ച കാറും ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരി എത്തിച്ചതിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.













Leave a Reply