കാസർകോട്: ആതുരശുശ്രൂഷാ രംഗത്ത് വിശ്വസ്ത സേവനത്തിന്റെ ഒരു വർഷം പൂർത്തിയാക്കി കാസർകോട് ആസ്റ്റർ മിംസ്. ആശുപത്രിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെയും, പുതുതായി സജ്ജീകരിച്ച അഡ്മിൻ ബ്ലോക്ക്, ഫുഡ് കോർട്ട് എന്നിവയുടെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിധിൻ രാജ് നിർവഹിച്ചു.
ചടങ്ങിൽ കാസർകോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി, വൈസ് പ്രസിഡൻ്റ് ആൻഡ് മെഡിക്കൽ ഡയറക്ടർ (ഇന്ത്യ-1) ഡോ. സൂരജ് കെ.എം, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സാജിദ് സലാഹുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ സേവനങ്ങളും ലഭ്യമാകുന്ന മികച്ചൊരു മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി എന്നത് കാസർകോട് മേഖലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്നു. ആസ്റ്റർ മിംസ് പ്രവർത്തനം ആരംഭിച്ചതോടെ ഈ സ്വപ്നമാണ് യാഥാർത്ഥ്യമായത്. വിദഗ്ധ ചികിത്സകൾക്കായി മുൻപ് മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസർകോട്ടെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക്, അത്യാഹിത ഘട്ടങ്ങളിൽ സ്വന്തം നാട്ടിൽത്തന്നെ സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഒരുക്കാൻ കഴിയുന്ന വിശ്വസ്ത കേന്ദ്രമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചതായി മാനേജ്‌മെൻ്റ് വ്യക്തമാക്കി.
ആരോഗ്യമേഖലയിൽ കാസർകോട് ജില്ല നേരിടുന്ന വെല്ലുവിളികൾക്ക് ശാശ്വത പരിഹാരമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്നതാണ് കാസർകോട് ആസ്റ്റർ മിംസിന്റെ ലക്ഷ്യം. രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ മികവാർന്ന സേവനങ്ങളും നൂതന സൗകര്യങ്ങളും നാടിനായി സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രിയെന്നും അധികൃതർ ചടങ്ങിൽ കൂട്ടിച്ചേർത്തു.














Leave a Reply