അന്താരാഷ്ട്ര വയോജന ദിനം: സി.എച്ച് സെന്റർ അന്തേവാസികൾക്ക് സ്നേഹവിരുന്നൊരുക്കി ആസ്ക് ആലംപാടി

ആലംപാടി: ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ആലംപാടി സി.എച്ച് സെന്ററിലെ അന്തേവാസികൾക്ക് സ്നേഹവിരുന്നൊരുക്കി ആസ്ക് ആലംപാടി മാതൃകയായി.

മുതിർന്ന തലമുറയെ ചേർത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ക്ലബ് പ്രവർത്തകർ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിളമ്പുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

സി.എച്ച് സെന്ററിൽ നടന്ന പരിപാടിയിൽ ആസ്ക് സെക്രട്ടറി ഹാരിസ് ബിസ്മില്ല, കമ്മിറ്റി അംഗങ്ങളായ ബഷീർ എം.എം, ഷാഫി മാസ്റ്റർ, അബ്ദുൽ ഖാദർ, മഹറൂഫ് മേനത്ത്, ക്ലബ് അംഗങ്ങളായ സിദ്ദീഖ് ബിസ്മില്ല, റഹീം എ.ആർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *