ജില്ലയിൽ ബിജെപിയെ നയിക്കാൻ വനിതാ മുഖം. എംഎൽ അശ്വിനി കാസർകോട് ജില്ലാ ബിജെപി പ്രസിഡന്റാകും. ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ഞായറാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഔദ്യോഗിക പ്രഖ്യാപനം നടക്കും. തുടർന്ന് സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ നിലവിലെ ജില്ലാ പ്രസിഡന്റ് ചുമതല കൈമാറും. മഹിള മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക് പഞ്ചായത് അംഗവുമാണ് 38 കാരിയായ അശ്വിനി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർഥിയതോടെയാണ് അശ്വിനി ശ്രദ്ധേയമായത്. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കായി ജനവിധി തേടിയ ആദ്യ വനിതാ സ്ഥാനാർത്ഥി എന്ന പ്രത്യേകതയും അശ്വിനിക്കുണ്ട്.
എം. എല്‍. അശ്വിനി കാസര്‍കോട് ബിജെപി സ്ഥാനാര്‍ത്ഥി
















Leave a Reply