തൃക്കരിപ്പൂർ: കണ്ണൂരിൽ വെച്ച് നടന്ന 68-ാമത് സംസ്ഥാന തായ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ സിയ സിറാജിന് സ്വർണ നേട്ടം. മികച്ച പ്രകടനം പുറത്തെടുത്ത സിയയെ ടൂർണമെന്റിലെ ‘ബെസ്റ്റ് പെർഫോമർ’ പുരസ്കാരവും തേടിയെത്തി.
മെട്ടമ്മൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് സിയ. ബീരിച്ചേരി സ്വദേശികളായ സിറാജിന്റെയും സൈനബിയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.
തൃക്കരിപ്പൂർ തായ്ക്വാൻഡോ അക്കാദമിയിലെ എം. ഷാജിയുടെ കീഴിലാണ് സിയ പരിശീലനം നേടുന്നത്. കായികരംഗത്ത് തിളക്കമാർന്ന നേട്ടം കൈവരിച്ച സിയക്ക് അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ നാടെങ്ങുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
















Leave a Reply