സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒറ്റയടിക്ക് ടൈം ട്രാവല്‍ ചെയ്ത് 1980-കളില്‍ എത്തിയ പ്രതീതിയാണിപ്പോൾ. നീട്ടി വളര്‍ത്തിയ മുടിയും കട്ടി ചെയിനും ഡെനീം ജാക്കറ്റുമണിഞ്ഞ് ഒരു വിഭാഗം എത്തുമ്പോൾ, വയറിലേക്ക് കയറ്റി ടക്ക് ഇന്‍ ചെയ്ത ഷര്‍ട്ടും ബെൽബോട്ടം പാന്റും കൂളിങ് ഗ്ലാസും ധരിച്ചാണ് മറ്റൊരു കൂട്ടർ ഫീഡുകളിൽ നിറയുന്നത്. ‘പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം തുളുമ്പി നില്‍ക്കുന്ന പൂന്തിങ്കളാകുന്ന ഭാര്യ’യ്‌ക്കൊപ്പമുള്ള പഴയകാല കപ്പിൾ ഫോട്ടോകളാണ് മറ്റു ചിലർക്ക് പ്രിയങ്കരം.
പോപ് മ്യൂസികും ഫിറ്റ്‌നസ് ക്രേസും പവര്‍ ഡ്രെസിങും അരങ്ങുവാണ എണ്‍പതുകളിലെ യുവതലമുറ ഇന്നത്തെ ജെൻ സിയേക്കാളും തഗ് ആയിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഏറ്റവും പുതിയ വിപ്ലവമായ ചാറ്റ് ജിപിടിയാണ് ഈ പഴയകാല വൈബ് വീണ്ടും പുനഃസൃഷ്ടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നത്.
നിങ്ങൾക്കും 80s ലേക്ക് മാറാം; എളുപ്പവഴികൾ ഇതാ:
- ചാറ്റ് ജിപിടി (ChatGPT Plus/4o) ഓപ്പൺ ചെയ്ത് നിങ്ങളുടെ വ്യക്തതയുള്ള ഒരു പുതിയ ചിത്രം അപ്‌ലോഡ് ചെയ്യുക.
- താഴെ നൽകിയിരിക്കുന്ന പ്രോംപ്റ്റുകളിൽ അനുയോജ്യമായ ഒന്ന് കോപ്പി ചെയ്ത് ചാറ്റ് ബോക്സിൽ നൽകുക.
- നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ എൺപതുകളിലെ ലുക്ക് റെഡിയാകും.
ഉപയോഗിക്കാവുന്ന പ്രോംപ്റ്റുകൾ (Prompts):
- പുരുഷന്മാർക്ക് (Retro 80s Casual):
“Transform this photo into an authentic 1980s South Indian retro vintage photograph. Give me an 80s layered fluffy hairstyle, a colorful tuck-in vintage floral shirt, high-waisted baggy trousers, aviator glasses, and subtle grain with retro warm tone film photography aesthetics.”
- സ്ത്രീകൾക്ക് (Classic 80s Look):
“Recreate this image as a 1980s classic vintage studio portrait. Style with 80s voluminous wavy hair with jasmine flowers, a retro printed georgette saree, oversized tinted sunglasses, gold jewelry, and authentic Kodak 35mm film grain effect.”
- കപ്പിൾ ഫോട്ടോകൾക്ക് (80s Couple Portrait):
“Turn this into a nostalgic 1980s Malayalam film-style romantic studio portrait. Recreate vintage styling with classic bell-bottom attire, retro hairstyles, soft film lighting, slightly faded colors, and nostalgic background studio curtain set.”
പഴയ തറവാട്ടു മുറ്റവും വശ്യമായ ഫിലിം ഗ്ലോയും ചേർത്ത് റെട്രോ ലുക്കിൽ ചിത്രങ്ങൾ വൈറലാക്കാൻ സോഷ്യൽ മീഡിയ ഇപ്പോൾ മത്സരിക്കുകയാണ്.















Leave a Reply